Madhavan Puracheri
ചങ്കുതന്നെയാണ്
പറിച്ചെടുത്ത് കണ്ണീരു വീഴാതെ
മുറിച്ചൊതുക്കി, കവറിലാക്കി
കൊറിയര്‍ ചെയ്തത്.

കടല്‍തന്നെയാണ്
ഒരൊറ്റ തിരയില്‍
ഒതുങ്ങിയിരിക്കുന്നത്.

ആകാശംതന്നെയാണ്
മേഘക്കീറിലൊളിച്ചിരുന്ന്
തിക്കിത്തിരക്കുന്നത്.

വാരികയുടെ ലേബര്‍റൂമിലെ
നിലയില്ലാക്കയങ്ങളിലാണ്
കൊച്ചുനിലാച്ചിരികളെല്ലാം
അസ്തമിക്കുന്നത്