Jayan. K.C

കോണ്‍ക്രീറ്റ്‌
തടത്തിനുള്ളില്‍
തളയ്ക്കപ്പെട്ട
ക്ലോറിനേറ്റഡ്‌ സ്നേഹം

തൊലിവെട്ടത്തില്‍
മിന്നിയുരുളുന്ന
പളുങ്കുമണികളുടെ
സമൂഹരതി

വരള്‍ചുണ്ടിനു-
മിരുള്‍ക്കപ്പിനുമിടയ്ക്ക്‌
വെളിച്ചത്തിന്റെ
കുഴല്‍

സ്വീകരണമുറിയില്‍
നിയോണ്‍ ടെട്രകളുടെ
നീലച്ചിരി

കിടപ്പുമുറിയിലും
അടുക്കളയിലും
തിക്കുമുട്ടുന്ന
മിണ്ടാട്ടങ്ങളുടെ
ചോര.