Muse Mary
തുന്നല്‍ക്കാരാ
നിന്റെ അളവുസൂചി
ചായ്‌ച്ചും ചരിച്ചും
തുന്നുന്നത്‌
പൊട്ടിയ
തുകലുടുപ്പുകള്‍.
നിന്റെ അളവുനാട
നീട്ടിയും
കുറുക്കിയും
അളക്കുന്നത്‌
അതിരുകളിടിഞ്ഞ
ഉടല്‍മണ്ണ്‌.
നിന്റെ അളവുകത്തി
മുറിച്ചു തള്ളുന്നത്‌
ഇഴയകന്ന
രാപ്പകലുകള്‍
നിന്റെ തുന്നലുകള്‍
നൂലു പിണഞ്ഞ്‌
പൊട്ടുന്നു.
സ്വപ്‌നഭംഗങ്ങളില്‍
നൂലുമെടഞ്ഞ്‌
നീയുറങ്ങുന്നു.

കൂടുതല്‍ കവിതകള്‍