Muse Mary
പ്രണയമേ,
ഒറ്റമരക്കാട്ടില്‍
കാറ്റൂതിയിട്ടും
കനലു കെട്ടിട്ടും
നീ പറന്നു പോയില്ല.
ഈയല്‍ച്ചിറ
കേറി വന്നു മഴ
ചറുപിറെ
പ്പറഞ്ഞിട്ടും
വഴക്കിട്ടിട്ടും
നീ പടിവാതില്‍
പൂട്ടിയില്ല.
ഇരട്ടവാലന്‍ വെട്ടിയിട്ടും
നിലം തുടയ്‌ക്കാതിരുന്നിട്ടും
ഇഴയിടയില്‍
പിഞ്ഞിപ്പോകും
പഴങ്കുപ്പായം
തോരാനിടുന്നതില്‍
നിന്നിറ്റു
വീഴുന്നു നീ

കൂടുതല്‍ കവിതകള്‍