Muse Mary
കല്ലെടുക്കാനോങ്ങുമ്പോള്‍
മോങ്ങിത്തിരിഞ്ഞ്‌
വാലെടുത്ത്‌ ഇടുപ്പില്‍ത്തിരുകി
വളവില്‍ മറഞ്ഞ്‌
പേടിച്ച്‌ ഉടലു വളച്ച്‌
ഓടിയോടിപ്പാഞ്ഞ്‌
കൊടിച്ചി.
പേടി പാടകെട്ടിയ കണ്ണുകള്‍
കൂമ്പി മയങ്ങി
നിരയൊത്ത മുലകള്‍
കടിച്ചു കുടിക്കും
കിടാങ്ങളില്‍ കനിവു പൂണ്ട്‌
ഉപ്പായലിഞ്ഞ്‌
കൊടിച്ചി.
വരല്‍ ഞൊടിക്കുമ്പോള്‍
വാലാട്ടി,
കാലു വിറച്ച്‌, കാലൂന്നി
നിവര്‍ന്ന്‌
കിടക്കയില്‍ മലര്‍ന്ന്‌
കിതപ്പുകള്‍ മണത്ത്‌
കൊടിച്ചി