Jayan. K.C
പീലികളുടെ
നിഴല്‍ നനവില്‍
രാത്രി തളംകെട്ടിയ
കവിള്‍ത്തടം
കോതിമിനുക്കിയ
ചിറകടി
ചെത്തിയൊരുക്കിയ
മിന്നല്‍
തൂനെറ്റിയില്‍
മരണം തുളയിട്ട
തിരശ്ശീലയില്‍
ദാഹത്തിന്‌
ഒരു പരസ്യം
പുന്നെല്ലിന്റെ
മാരക മഞ്ഞയില്‍
ഒരു എലിച്ചിരി.