Kedarnath Singh
സൌന്ദര്യത്തെപ്പറ്റിയായിരുന്നു തര്‍ക്കം
പൈപ്പില്‍ വെള്ളമില്ലായിരുന്നു
ചെടിയില്‍ മൂത്രിച്ച്
കറുത്ത ഒരു ശ്വാനന്‍
ഓടിപ്പോകുകയായിരുന്നു
ബലിഷ് മായ കൈ
ക്ഷീണംകൊണ്ടു
തന്റെ മുട്ടിന്മേല്‍ വീണ്
സുഖമായി ഉറങ്ങുകയായിരുന്നു
എല്ലാ അധരങ്ങളും തുറന്നിരിക്കുന്നു
ആരും മിണ്ടുന്നില്ല
മാലിന്യങ്ങളുടെ അടുത്തുള്ള ഭിത്തിയില്‍
ഇങ്ങനെ എഴുതിയിരിക്കുന്നു
"നമ്മുടെ നഗരത്തിന്റെ
മഹാസൌന്ദര്യത്തില്‍
നമുക്ക് അഭിമാനിക്കാം."
നഗരം മഹാനായിരുന്നു
ജീവന്‍ മരുന്നുകൊണ്ടുമാത്രം
നിലനിന്നിരുന്നു
ആരും അലറിയില്ല
എന്തെന്നാല്‍
നെഞ്ചിലേക്കോടുന്ന
എല്ലാ ധമനികളിലും
കല്ലുകള്‍ ഉലാത്തുകയായിരുന്നു
സ്ഫോടനത്തോടെ.
ആഴ്ചകളോളം അടഞ്ഞുകിടന്ന
നെഞ്ചുകളെല്ലാം
സ്വയം പ്രവര്‍ത്തനമാരംഭിച്ചു.

...........................................................
മൊഴിമാറ്റം : സന്തോഷ് അലക്സ്

കൂടുതല്‍ കവിതകള്‍