Aneesh A T
ഒരു മരം പോലെ
വളരുന്നേയില്ല
ഒരു ഇല പോലും
കൊഴിയുന്നില്ല
ഒരു ഉണ്ണിമാങ്ങ
പോലും വിരിയുന്നില്ല
വെറുതെ ഒരു മരം

ഒരു കിളിക്ക് പോലും
കൂടാവുന്നില്ല
ഒരു വഴിക്കും
തണലാവുന്നില്ല
വിറകിനു പോലും
ചില്ലകളില്ല
വെറുതെ ഒരു മരം

ചെറുപ്പത്തില്‍
കണ്ടത്
ഇപ്പോഴുമുണ്ട്
എപ്പോഴൊക്കെ
വീട്ടില്‍ ചെല്ലുമ്പോഴും
കൊഴിയാത്ത ഇലകളുള്ള
വിറകിനെടുക്കാത്ത
ചില്ലകളാട്ടി
എന്തൊക്കെയോ
പറയാറുണ്ട്

ഒന്നും മനസിലായില്ലെങ്കിലും
ഒരു നിമിഷം നിന്ന്
തൊട്ടു പോരാറുണ്ട്
ഒരു പഴയ മരം