Kamarudheen Amayam
കൂടോടെ പിറക്കുന്ന
ചിലയിനം കിളികളുണ്ട്‌
ചിറകുകള്‍
അലങ്കാരമാണവയ്ക്ക്‌
അബദ്ധത്തില്‍
യജമാനനോ
അലിവുതോന്നി
വേലക്കാരനോ
വാതില്‍ തുറന്നുവച്ചാലും
പറന്നുപോകാത്തവ
സൗകര്യത്തിന്‌ നാമവരെ
ആയിഷ, സൈനബ
ജമീല എന്നൊക്കെ
നീട്ടിവിളിയ്ക്കാറുണ്ട്‌.