Anvar Ali
പാട്ടുവിമാനം തകര്‍ന്നുവീഴുമ്പൊഴീ
പൈലറ്റുമാരെന്തുചെയ്യും?
ഓഎന്‍ വീസാറിന്റൊടുക്കത്തെത്തീവണ്ടീ-
ലോടിക്കയറിയിരിക്കും

വാക്കുസര്‍ക്കസ്സിന്റെ ടെന്റഴിയുമ്പൊഴീ
ജോക്കറന്മാരെന്തുചെയ്യും?
ഡോക്ടറയ്യപ്പപ്പണിക്കരെപ്പോലെ
ചിരിച്ചുചിരിച്ചങ്ങൊടുങ്ങും