Kamarudheen Amayam
നിനക്ക്‌ സര്‍വ്വസ്വാതന്ത്ര്യവുമുണ്ട്‌
റൊട്ടിയുടെ ഏതുഭാഗത്തും
വെണ്ണ പുരട്ടാം
മുന്തിരി കറുപ്പോ വെളുപ്പോ
ഇഷ്ടമുള്ളതു വാങ്ങിപ്പിച്ചുകഴിയ്ക്കാം
മെഴുക്കിളക്കിക്കളയാന്‍
താളിയോ ഷാമ്പൂവോ ഉപയോഗിയ്ക്കാം
മാസത്തിലൊരാഴ്ച
നിന്റെ വീട്ടില്‍ പോയി താമസിയ്ക്കാം
(ഏത്‌ ആഴ്ചയാണെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ)
ഊണിനുശേഷം മയങ്ങാം
അല്ലെങ്കില്‍
ഞാന്‍ വാങ്ങിക്കൊണ്ടുവരും പുസ്തകങ്ങളുടെ,
വാരികകളുടെ ഗുണപരമാം വായനയാവാം
പുതുപുത്തന്‍ ഫാഷന്‍ വസ്ത്രങ്ങള്‍ ധരിയ്ക്കാം
അതിന്റെമേല്‍
ഏതുവര്‍ണ്ണത്തിലുള്ള പര്‍ദ്ദയും.