Gulzar
ക്ഷമിക്കൂ സോനാ
ഈ മഴയില്‍
എന്റെ കാവ്യഭൂമികയിലൂടെയുള്ള സഞ്ചാരം
നിന്നെ ബുദ്ധിമുട്ടിച്ചുവെങ്കില്‍
ക്ഷമിക്കൂ സോനാ

ഇവിടെ
മണ്‍സൂണ്‍ നേരം തെറ്റിയാണ്‌ വരിക
എന്റെ കവിതയുടെ ഇടവഴികള്‍
മിയ്ക്കപ്പോഴും ഈര്പ്പമാര്ന്നതാണ്
കുഴികളില്‍ വെള്ളം കെട്ടിക്കിടക്കും
അതില്‍ തട്ടീ വീണാല്‍
നിന്റെ കാല്‍ ഉളുക്കിയേക്കും

ക്ഷമിക്കൂ
എന്റെ കവിതകളില്‍ എപ്പൊഴും
അരണ്ട വെളിച്ചമാണ്
പാതയില്‍ പതിയിരിയ്ക്കുന്ന കല്ലുകളില്‍ തട്ടി
എന്റെ നഖങള്‍
പലപ്പോഴും പിളര്ന്നിട്ടുണ്ടു്‌
കവലയിലെ വഴിവിളക്കുകള്‍
യുഗങളായി തെളിയാറില്ല

എല്ലാ അസൌകര്യങ്ങള്ക്കും
ഹൃദയത്തില്നിന്നുള്ള
ക്ഷമാപണം

...........................................................................
My Apologies Sona എന്ന കവിതയുടെ പരിഭാഷ
മൊഴിമാറ്റം :

കൂടുതല്‍ കവിതകള്‍