Raju Kanhirangad
തിരസ്കൃതയൌവ്വനമേ
നീയെവിടെയാണ്?
പീടികത്തിണ്ണയില്‍
തണുത്തരാത്രികളില്‍
കീറക്കുപ്പായത്തിലെ
നിറയൌവ്വനത്തെ
കൈത്തലംകൊണ്ടു മറച്ച്
വേട്ടപ്പട്ടികളെയാട്ടിയോടിച്ച്
ശിവരാത്രിയായിരുന്നില്ലേ
നിനക്കെന്നും?
പട്ടുപാവാടയും ജാക്കറ്റും
തീക്ഷ്ണയൌവ്വനവും
കഴുകന്‍കണ്ണുകളാല്‍
വേട്ടയാടപ്പെടാറുണ്ടിന്നും.
ഔപചാരികതയുടെ പേരില്‍
അദ്ദേഹത്തോടൊന്നിച്ച്
പരിചയപ്പെടുമ്പോഴും
കൊത്തിവലിക്കാറുണ്ട്.
ഉണ്ടെനിക്കിന്നു കാവലായ്
അദ്ദേഹവും മാളികയും
പരിചാരകരു,മെങ്കിലും
നിറസമൃദ്ധിയിലുമോര്‍ക്കുന്നു ഞാന്‍
തിരസ്കൃതയൌവ്വനമേ
നീയെവിടെയാണ്?

കൂടുതല്‍ കവിതകള്‍