Rajan Muyyam
ഭൂമിയെ കടലെടുത്ത്
ജീവജാലങള്‍ രണ്ടാമതും പുനര്ജനിയ്ക്കുമ്പോള്‍
ഒച്ചയും ബഹളവുമില്ലാത്ത ഒരു ലോകത്തെ
ഞാന്‍ തീറെടുക്കും

ആകാശംമുട്ടെ വളര്ന്ന
മണിമാളികയുടെ മട്ടുപ്പാവിലേക്ക്
മഴവില്ലു കൊണ്ട് ഏണിപ്പടികള്‍ പണിയും
മഴമേഘകൂട്ടങ്ങള്‍
കുടിവെള്ളം ചോര്ത്തിത്തരും
നേര്ത്ത നിലാവലയില്‍
മട്ടുപ്പാവിലൊറ്റയ്ക്കുലാത്തുമ്പോള്‍
താരകള്‍ കാതില്‍ കിന്നാരം പറയാനിറങ്ങിവരും
ചിന്നംപിന്നം പെയ്യുന്ന മഴ
പിന്നെയും
കാലത്തെ കടലെടുത്ത കഥകളയവിറക്കും

അമ്മ പാടിയ താരാട്ടുപാട്ടു കാതോര്ത്ത്
കള്ളയുറക്കം നടിക്കുമ്പോള്‍
പഴയ കാലത്തെ പട്ടിണിയുടെയും പരിവട്ടത്തിന്റേയും കാര്യം
ദുസ്വപ്നങ്ങളില്‍പ്പോലും വന്നു അലസോരപ്പെടുത്തരുതേയെന്നു
ഉള്ളുരുകി പ്രാര്ത്ഥിക്കും -

കൂടുതല്‍ കവിതകള്‍