Bindu Krishnan
നീ പ്രഭാതസവാരിക്കു പോകുമ്പോള്‍
ഒരു കുളിര്‍ക്കാറ്റു വീശും

പുല്ലിന്നറ്റത്തു വിതുമ്പി നിന്ന മഞ്ഞുതുള്ളി
ഒന്നാടിയുലയും
വീണുതകരും

നീ ഇതൊന്നും കാണില്ല,
അറിയില്ല

ജോഗിങ് ഷൂ
എല്ലാം ചവിട്ടിയരച്ചുനീങ്ങും

മേദസ്സടിയാതെ ശരീരം കാക്കണം
ലോലമാകാതെ ഹൃദയവും.

നിനക്കതറിയാം
എനിക്കാണറിയാത്തത്‌.