Narayanan Kalpetta
ഒന്ന്

മുലകളാണ് ആദ്യം
ഹായ്, കണ്ണാടിയില്‍ സ്ത്രീ

അസൂയക്കുടുക്കകളായ
രണ്ടു സഹപാ ികള്‍.
ഒന്ന് ആപാദമധുരമാവുമ്പോള്‍
മറ്റേത് ആലോചനാമൃതം.
കോണികയറുന്നതിലും
നെടുവീര്‍പ്പിടുന്നതിലും
ഉപരിപ നം കഴിഞ്ഞിട്ടുണ്ട്
ചിലപ്പോള്‍ രണ്ടുത്കണ് കള്‍.
ചിലപ്പോള്‍ രണ്ടക്ഷമകള്‍.
ഉള്ളില്‍ കൊടുങ്കാറ്റുള്ള
കമഴ്ത്തിവെച്ച രണ്ടു ചായക്കോപ്പകള്‍.

രണ്ട്

പാവമാണ്.
ഓര്‍ക്കാപ്പുറത്തു കുമ്പിട്ടാല്‍
ഏറിയ പരിഭ്രമം.
പാവമാണ്;
ഒരേറും ഒഴിഞ്ഞു പോവില്ല.
പാവമാണ്;
കാണാന്‍ പറ്റുന്ന കണ്ണല്ല.
അപഥത്തില്‍ ചെന്നുചാടും.
മാനംകെട്ടവളുടെ മാറില്‍
അന്തംവിട്ടിരിക്കും.
പാവമാണ്;
പുറമുണങ്ങിയാലും അകമുണങ്ങില്ല.
കുഞ്ഞുമരിച്ച അമ്മയുടെ നെഞ്ചില്‍
തരിച്ചിരിക്കും.
ഓര്‍മ്മ പൊട്ടി ചറമൊലിക്കും.
കണ്ണീരടങ്ങിയാലും
മുലപ്പാലടങ്ങില്ല.
കടലിന്റെ രണ്ടുരുളിച്ചകള്‍.
പിഴിഞ്ഞുതരുമോ
എന്നു യാചിക്കുന്ന
രണ്ടു യാതനകള്‍.

ശിഷ്ടകാലം
കളിതീര്‍ന്ന മുറ്റത്തെ
ചവിട്ടിക്കൊരട്ടിയ
രണ്ടു മണ്ണപ്പങ്ങള്‍