Devadevan
ഉന്നതമായ ഒരു ഹൃദയം
അതാണോ ദുഃത്തിനു കാരണം?
ദുഃഖിക്കുന്നതും
അതിന്റെ മേന്മയ്‌ക്കു ഉചിതമായിട്ടുതന്നെയോ?
അല്ലെങ്കില്‍
ആ മേന്മതന്നെയാണ്‌ ദുഃഖമോ?

വളരെ എളുപ്പം ദുഃഖിക്കുന്ന
വളരെ എളുപ്പം ആഹ്ലാദിക്കുന്ന
വളരെ എളുപ്പം തിളച്ചുമറിയുന്ന
വളരെ എളുപ്പം ശാന്തിയടയുന്ന
ഈ ഹൃദയത്തിന്റെ സ്വഭാവമെന്ത്‌?

ബിംബങ്ങളും ദുഃഖവുമില്ലാത്ത
ഒരു ഹൃദയത്തിന്റെ
സാദ്ധ്യതയും സാദ്ധ്യതയില്ലായ്‌മയുമാണ്‌
ബിംബങ്ങളും ദുഃഖവുമില്ലാത്ത
ഈ കവിതയും പങ്കിടുന്നതെന്നോ?

ബിംബദുഃഖം ത്യജിച്ച ഹൃദയങ്ങളോ
ആകാശത്തില്‍ ചിറകടിക്കുന്ന ഈ പക്ഷികള്‍?

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: