Devadevan
കുട്ടിക്കാലത്തിന്റെ നിഴലില്‍
മണ്ണും ഇലകളും
പൂവിതളുകളും പൂമ്പൊടിയുംകൊണ്ട്‌
അവര്‍ ചോറും കറിയുംവെച്ചു കളിച്ചുകൊണ്ടിരുന്നു

സുകു, പീടികക്കാരനായി ഇരിക്കാന്‍ പറഞ്ഞാല്‍
അവനെന്തിനാണ്‌ ഇത്ര മടിക്കുന്നത്‌?
എന്നു കുശുകുശുത്തു
ജാനകി, തോഴിയോട്‌.
ചെറുക്കന്മാരല്ലേ
പീടികക്കാരന്മാര്‍ ആകേണ്ടത്‌?

അവന്‍
ആ വിശുദ്ധ പൈതലുകളെപ്പോലെയല്ലാതെ
ഒരാണ്‍കുട്ടിയായ്‌ ഇരിക്കാന്‍തന്നെ ദുഃഖിച്ചുവോ?
കളിയിലും കച്ചവടക്കാരനാകണോ
എന്നു വിഷമിച്ചുവോ?
എന്താണ്‌ അവന്റെ പ്രശ്‌നം?

എന്താടീ സുകു, അവനിത്ര
പാവം പോലെയിരിക്കുന്നത്‌?
നല്ല കുട്ടിയല്ലേ?
രണ്ടാളുകളുടെ കണ്ണിലും
എന്തൊരു പ്രകാശം!

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: