Devadevan
പെട്ടെന്ന്‌
്‌അവളുടെ വീടുതന്നെ
ഒരു ചെറുമുറിയായിത്തോന്നി
ഒരുപാടു കാലം
മുറിയില്‍ കഴിഞ്ഞ ശീലമാണോ?
ഒഴിയുംതോറും തന്നില്‍ മുങ്ങി
ഉണ്മയെ തൊട്ടതുകൊണ്ടോ?

ജനാലയ്‌ക്കരികില്‍ വന്നുനിന്നവള്‍ കണ്ടു
ഈ ഭൂമിതന്നെ - സ്വന്തം ഉറതി മാറ്റി -
ഒരു പുതിയ വീടായി തിളങ്ങിനിന്നത്‌.

അങ്ങനെ അവള്‍ വാതിലില്‍ വന്നുനിന്നപ്പോള്‍
ദൈവമേ!
കാലുകുത്താന്‍ ഇടമില്ലാത്ത ശൂന്യവെളി.
കണ്ടപ്പോള്‍ത്തന്നെ അവളുടെ ഇടുപ്പില്‍
അടിവയറിനെ ഉറിഞ്ഞി പൊന്തി
കുറുകുറുത്ത്‌ അനങ്ങി ചിറകുകള്‍

എന്നാലോ
കറുത്ത ആകാശത്ത്‌
ഒരു കറുത്ത പക്ഷിയായി
തന്റെ വിഷാദഗാനത്താല്‍ മാത്രമേ
അറിയപ്പെടുന്നൂ അവള്‍.

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: