Devadevan
ദുഃഖം കനത്ത്‌ നിന്ന
ഈ ആകാശവെളിയെ
പെട്ടെന്ന്‌
കാറ്റും മരങ്ങളും ചേര്‍ന്ന്‌
വേഗവേഗമായി തൂത്ത്‌
വെടിപ്പാക്കാന്‍ ശ്രമിക്കുന്നതുപോലെ
ആടുന്നു.

കഫംപോലെ നെഞ്ചില്‍ അടച്ചിരുന്ന
ദുഃഖമെല്ലാം എവിടെപ്പോയി?
എന്തൊരാശ്വാസം!
പ്രേമത്തില്‍പ്പെട്ടവന്‍ പോലെ
എന്തൊരാനന്ദം, പൂര്‍ണ്ണത!

ഇപ്പോള്‍ മരങ്ങള്‍
നൃത്തം വെയ്‌ക്കുന്നു
ഞാനും കേള്‍ക്കുന്നു
ആടുന്ന അവയുടെ ചെവിയറിയുന്ന
ആ സംഗീതം.

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: