Devadevan
കുത്തി
കടന്ന്‌
മുറിഞ്ഞ്‌
ചോര കുടിച്ച്‌
കിടന്ന്‌
തറച്ച്‌
പുണ്ണായി
പഴുത്ത്‌
നോവിച്ച്‌
ദുഃഖിപ്പിക്കുന്ന
മുള്ളും

ആ മുള്ളിനെ
കുത്തി-
പ്പൊക്കി
പുറത്തെടുത്ത്‌
ദുഃഖം തണുപ്പിക്കാന്‍
ശ്രമിക്കുന്ന മുള്ളും
ഒന്നാണോ?

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: