Devadevan
അയ്യോ!
അന്ന്‌ ആ ചെറിയചെടി
ഏതോ വഴിമൃഗത്തിന്റെ ചവിട്ടുകൊണ്ടാണോ
അങ്ങനെ കിടന്നത്‌?

പതറി
അതിന്റെ അടുത്തുചെന്ന്‌
കുനിഞ്ഞ്‌
അതിനെ തൊട്ടുപൊക്കിയപ്പോള്‍ കണ്ടു
ഇലമറച്ച കനിയുടെ ഭാരം.

തലയെടുപ്പുള്ള ഒരു കല്‍മരം പോലെ
നിവര്‍ന്ന്‌, വാനംനോക്കി, പൊന്തി
ഒരു പൂങ്കൊത്ത്‌ മാതിരി
ചൂടി നിന്നാലെന്താണ്‌
വിത്തും കനിയുമായ ഭാരത്തെ
ആ ചെടി?

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: