Devathachan
ക്രിസ്‌തു പിറക്കുന്നതിന്ന്‌ 354 കൊല്ലം മുമ്പ്‌ മുത്തുക്കറുപ്പന്‍ തന്റെ 112 ാമത്തെ വയസ്സില്‍ മലയില്‍നിന്ന്‌ തണുത്ത കാറ്റുവീശുന്ന സായംകാലത്ത്‌ ഇറങ്ങിക്കൊണ്ടിരുന്നു. ഇളം മഞ്ഞനിറമുള്ള പൂര്‍ണ്ണചന്ദ്രനെ നോക്കിക്കൊണ്ട്‌, ഒരു പാമ്പില്‍ ചവിട്ടി നന്നങ്ങാടിയില്‍ ഇറങ്ങി. ഗര്‍ഭപാത്രം പോലെ ചെറിയ സ്ഥലമല്ലേ അത്‌. സ്വയം എല്ലുകളായി മാറ്റി. ഇന്നലെ ചില കിഴങ്ങുകളെ കൈവിട്ടത്‌ മാതിരി ഇന്ന്‌ കരി അണുക്കളെ കൈവിട്ടു. 2359 കൊല്ലം കഴിഞ്ഞ്‌ ഒരു ചെറുപ്പക്കാരന്‍ അവനെ കണ്ടപ്പോള്‍ ഉറങ്ങുന്ന പക്ഷിപോലെ അനക്കമില്ലാതെ ഇരിക്കുകയായിരുന്നു. എന്റെ എല്ലുകള്‍ എന്റപ്പന്റെ പുല്ലാങ്കുഴലുകള്‍, ഇതാ ഊതിക്കോ എന്നു പറഞ്ഞു. ശബ്ദലേഖനയന്ത്രം തുടങ്ങിയിട്ട്‌ ചെറുപ്പക്കാരന്‍ ചോദിച്ചു.