Devathachan
പീടികത്തെരുവില്‍
കണ്ണാടിക്കട
ഒരു കണ്ണാടി
വാങ്ങാന്‍പോയവളെ
എല്ലാ കണ്ണാടികളും
സ്വീകരിച്ചു
ഒരൊറ്റ കണ്ണാടിയെ
എടുത്തുകൊണ്ടു മടങ്ങി
എല്ലാ കണ്ണാടികളില്‍നിന്നും
പുറത്തു വന്നവര്‍.
കടവാതുക്കല്‍നിന്നവര്‍
കടക്കാരനോടു പറഞ്ഞു
'കഴിയുമെങ്കില്‍
ഒരു രണ്ടാമത്തെ കണ്ണാടി
ചെയ്‌ വെക്കുക'.?

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: