Devathachan
വെറും സഞ്ചിയെ ആണിയില്‍ തൂക്കി
പിന്നെ ഷര്‍ട്ട്‌ അതില്‍ തൂക്കുമ്പോള്‍
എടുത്തു കട്ടിലില്‍ ഇട്ടു
കിടക്കുന്നതിനുമുമ്പ്‌ എടുത്ത്‌
നിലത്തെറിഞ്ഞു
നടക്കുമ്പോള്‍ കാലില്‍പെട്ടതുകൊണ്ട്‌
മേശപ്പുറത്തെടുത്തുവെച്ചു
പുസ്‌തകം തേടിയപ്പോള്‍
എടുത്തു വായില്‍ കടിച്ചുപിടിച്ചു.
മറ്റുസ്ഥലങ്ങളില്‍ വെച്ച നേരത്തേക്കാള്‍
സഞ്ചിയെ കൈയില്‍വെച്ച നേരം കൂടുതല്‍
വെറും സഞ്ചി വെച്ചുകൊണ്ട്‌
ഇവനെന്താണു ചെയ്യാന്‍ പോകുന്നത്‌
എന്നു ഞാനും ശ്രദ്ധിക്കുകയായിരുന്നു
എന്നാല്‍ അവന്‍
പുറത്തിറങ്ങുമ്പോള്‍
അവന്റെ ഭാര്യതന്നെയാണ്‌
എവിടെനിന്നോ
അതെടുത്തുകൊടുക്കുന്നത്

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: