Devathachan
നാല്‌പതു സെക്കന്റുനേരം
നോക്കിക്കൊണ്ടിരുന്നു
അവളുടെ പിന്നില്‍നിന്നോ
മുന്നില്‍നിന്നോ അല്ല,
ഇടതുവശത്തുനിന്ന്‌.
നട്ടുച്ചയ്‌ക്ക്‌.
അവള്‍ ഒരു ഇരുചക്രവാഹനം
അനായാസമായി ഓടിച്ചുപോയി.
ആ നാല്‌പതു സെക്കന്റ്‌
നാല്‌പതു സെക്കന്റിനേക്കാള്‍
കൂടുതലായിരുന്നു
ഏഴുവയസ്സുചെറുക്കന്‍
അച്ഛന്റെ ഷര്‍ട്ട്‌
എടുത്തിട്ടിരിക്കുന്നതുപോലെ
ആ നാല്‌പതുസെക്കന്റ്‌ അണിഞ്ഞ്‌
ഞാന്‍ നിന്നു.
എന്റെ കാലിലെ വിരലുകള്‍
എനിക്കപ്പോള്‍ കാണാനായില്ല
ഇപ്പോഴും കാണാനാവുന്നില്ല.

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: