Devathachan
കൊട്ടുശബ്ദം കേട്ട്‌ വീടിന്റെയുള്ളില്‍നിന്ന്‌
പുറത്തുവന്ന കൊച്ചുപയ്യന്‍
കറുത്ത ദേഹവും വെളുത്ത ബനിയനുമുള്ള
നാലഞ്ചാളുകള്‍ ഇതുവരെ കാണാത്ത
ഒരുതരം കൊട്ടു കൊട്ടിക്കൊണ്ട്‌
പോകുന്നതു കണ്ടു.
എന്താണത്‌ എന്നറിയാനായി
അടുത്തുനിന്ന അമ്മയെ നോക്കി
അവള്‍ രണ്ടുകാതും പൊത്തിനിന്നു.
അവന്‍ ചോദിച്ചത്‌
അവളുടെ കാതില്‍
വീണില്ല എന്നതുകൊണ്ട്‌
അടുത്തുചെന്ന്‌ അവളെ തൊട്ടു
അവള്‍ ഒരു കൈകൊണ്ട്‌
അവനെ തഴുകി
പയ്യന്‍ പിറുപിറുത്തത്‌
പയ്യനുമാത്രം കേട്ടു
വരൂ വരൂ കൊട്ടുശബ്ദമേ
അകത്തേക്കുവരൂ
ഇനിയും ധാരാളം വരൂ
എന്നാല്‍ എന്തുകൊണ്ടാണ്‌
അകത്ത്‌ ഒരുപാടുനേരം
നീ നില്‍ക്കുന്നില്ല??

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: