Chitra K P
നാടകമെന്നേ കഴിഞ്ഞു
ചമയങ്ങളഴിഞ്ഞു
കാണികളൊഴിഞ്ഞു
എന്നാലരങ്ങിലിപ്പോഴും
നഷ്ടപ്പെടാത്തതെന്തോ
തേടിയലയുന്നതീ ഞാന്‍
ഇവിടെ
നടിയും കാണിയും
ഞാന്‍
രണ്ടും ചേര്‍ന്നപ്പോഴില്ലാതാ
യോരു നുണക്കഥയും ഞാന്‍..