Narendran. V.R
കേട്ടിട്ടുണ്ടാകും
നിങ്ങളും
ബസ്‌ സ്റ്റാന്റില്‍
തുറസ്സില്‍
അല്ലെങ്കിലൊരു
തെരുമൂലയില്‍

ഒരു ടീസ്പൂണ്‍
കറുത്ത തേന്‍പോലൊരു
ഗാനമേള

തൊടുകയാണൊരാള്‍ കാറ്റുനില്‍ക്കാത്തൊരു
പഴയ ഹാര്‍മോണിയക്കട്ടയാല്‍ നിങ്ങളെ
വരിയുകയാണു കാറ്റാടികളുടെ
വറുതിയില്ലാത്ത ചൂളങ്ങള്‍ നിങ്ങളെ
മുല കൊടുക്കുന്നപോലെ ഏകാഗ്രമായ്‌
സ്വരമടുക്കി നിരത്തുന്നു പെണ്ണൊരാള്‍

പാട്ടിന്റെ തുരങ്കത്തില്‍
സൂക്ഷിച്ചുനോക്കൂ
ലയവും താളവും സ്വരവുമില്ലാതെ
തപ്പിത്തടഞ്ഞൊരാള്‍
പോകുന്നു

നിങ്ങളാകാമത്‌.

കൂടുതല്‍ കവിതകള്‍