Chitra K P
വരണ്ടു തുടങ്ങിയ നദി
എന്റെ കണ്ണീര്‍
കടം ചോദിക്കുന്നു.
ഈ പ്രളയം
ഒഴിച്ചു കൂടാനാവാത്തതോ?
നോഹയ്ക്കു, ഒരിക്കല്‍ കൂടി
പെട്ടകം നിര്‍മ്മിക്കേണ്ടതായ്‌ വരും.
ഏഴാം നാള്‍,
പുറത്തു വരുന്ന പെണ്‍പ്രാവിനു
എന്റെ ഛായയായിരിക്കില്ല.
പെട്ടകത്തിന്റെ കിളിവാതില്‍
നിനക്കായ്‌
വീണ്ടും തുറക്കും
അന്ന്
നിന്നെയും കാത്ത്‌
ഒരു ഒലിവുമരമായി
ഞാന്‍ നില്‍പുണ്ടാകും
എവിടെയെങ്കിലും..