Chitra K P
മരുഭൂവില്‍
കടല്‍പക്ഷികളെ തിരയുന്ന
ആഴിയോളമാഴമുള്ളോരു വ്യഥ.

മുടിക്കെട്ടില്‍ ചൂടാന്‍
ചുവന്ന പൂക്കള്‍
തേടിയലയുന്ന
അന്ധയായ ബാലിക.

അജ്ഞാതമായ ലിപികളില്‍
വാഗ്ദത്ത ഭൂമികള്‍ ചുറ്റും.

പാതിയില്‍ നിലച്ചൊരു
ചിരിയുടെ പൊരുളിനിയും
അന്യമായി തുടരുന്നു..

ജലരേഖകളായലിയുമ്പോഴും
ഉള്ളില്‍ പൂര്‍ണ്ണബിംബത്തെ
കൊതിക്കുന്ന ചാന്ദ്ര ശോഭ.

വഴികളവസാനിക്കുന്നിടത്തു
നിന്നും,പുതിയ യാത്രകള്‍
തുടങ്ങുകയെന്നൊരു
നാടന്‍ പാട്ടിന്റെയീണം..