Chitra K P
ഇന്നൊറ്റയ്ക്കാണ്‌
അടഞ്ഞ മുറിയുണ്ട്‌
മേശയും കസേരയും
മഷി നിറച്ച പേനയുമുണ്ട്‌.
വെളുപ്പില്‍
കറുത്ത വരകളുള്ള
കടലാസ്സുണ്ട്‌.
നിറഞ്ഞ പ്രകാശ-
മുണ്ടകത്തും പുറത്തും.
എന്നിട്ടും വരുന്നില്ല
ഒന്നൊളിഞ്ഞു പോലും നോക്കുന്നില്ല
ഞാനൊന്ന്
പുറത്തിറങ്ങി നോക്കട്ടെ
എവിടെയെങ്കിലും
പമ്മി നില്‍പുണ്ടാകും
ഓര്‍ക്കാപ്പുറത്തോടിവന്നു
കെട്ടിപ്പിടിക്കാന്‍,
കെട്ടിപ്പിടിച്ചുമ്മവയ്ക്കാന്‍
ഒരു കുറുമ്പന്‍ കവിത..