Prathap Joseph. T
എന്റെ കവിതകള്‍
എന്നെ വെളിപ്പെടുത്തുന്നവയല്ല.
ആളുകള്‍ അവ വായിക്കുമ്പോഴുണ്ടാകുന്ന സങ്കോചം
അത് എന്റെതല്ലാത്തതിനാലാണ് .
ആളുകള്‍ അവ വായിക്കുമ്പോഴുണ്ടാകുന്ന സന്തോഷം
അതില്‍ ഞാന്‍ ഇല്ലാത്തതിനാലാണ്.
എന്റെ സത്തയുടെ
വളരെ ദുര്‍ബലമായ ഒരു വശത്തിന്റെ
പ്രതിഫലനങ്ങള്‍ മാത്രമാണ് അവ .
ഒരുപാട് ഒളിച്ചുവെക്കാന്‍ ഉള്ളവരാണ്
കവിതയുടെ മാര്‍ഗം സ്വീകരിക്കുന്നത്.
കവിതയുടെ വ്യവസ്ഥ
അത്തരത്തിലുള്ള ഒന്നാണ്.

എന്റെ മാധ്യമം കവിതയല്ല
എങ്കിലും കവിത ചിലനേരങ്ങളിലെ ഞാനാണ്.
ഞാന്‍ വെട്ടിപൊളിക്കും മുമ്പ്
കവിത എന്നെ തകര്‍ക്കാതിരുന്നെങ്കില്‍!
കൂടുതല്‍ മെച്ചപ്പെട്ടതോ
വിരൂപമോ
ഭീകരമോ ആയ
മറ്റെന്തോ ഇനിയും വരാനുണ്ട് .
വാക്കുകളേക്കാള്‍
വിനിമയ ശേഷിയുള്ള മറ്റെന്തോ.
കവിതയേക്കാള്‍ കവിതയായ മറ്റെന്തോ

കൂടുതല്‍ കവിതകള്‍