Rajasundara Rajan
കടല്‍ തഴുകിവരുന്നു കാറ്റ്‌.
പാടുപെട്ട ദേഹം കുളിരാന്‍
വിയര്‍പ്പു മുളയ്‌ക്കുന്നു.

പുഴ തന്റെ
ചെറിയ തിരകള്‍ നീട്ടി
വിഴുപ്പുകൊണ്ട്‌ അടികൊണ്ട
മണ്ണാന്‍കടവിലെ കല്ലുകളെ
തലോടുന്നു.

പടിഞ്ഞാറന്‍ നിലം
സൂര്യനെ മൂടി
ചൂട്‌ ഇറങ്ങുന്നു.

രാത്രിക്ക്‌ വര്‍ണ്ണം പുരട്ടി
ഒഴുകുന്ന താരാട്ടില്‍
കരച്ചില്‍ ശമിച്ചുമായുന്നു
ഉറക്കം എത്തുകയായി.