Rajasundara Rajan
പുലര്‍ച്ചയില്‍
സൂര്യകാന്തിത്തോട്ടം
കിഴക്കുനിന്നു നോക്കി ഞാന്‍

തോട്ടത്തിന്‍ മുഖങ്ങള്‍ മുഴുവന്‍
എന്നെത്തന്നെ നോക്കുന്നതായി കണ്ടു.

എന്റെ പുറത്ത്‌
സൂര്യന്റെ ചിരിയുടെ
ശബ്ദം.

ആ ക്ഷണത്തില്‍
അവിടെ ഞാന്‍
ഒരു കോമാളിയായി.