Rajasundara Rajan
ചിത്രം വരയ്‌ക്കാനോ തൂലിക?
ചിലന്തിവല അടിച്ചാലെന്ത്‌?

വീണയുടെ തന്ത്രികള്‍ കെട്ടി
തുണിയുണക്കിയാലെന്ത്‌?

അക്ഷരങ്ങള്‍
വാക്കുകളായി
അര്‍ത്ഥമുണ്ടാക്കുന്നത്‌ നിര്‍ത്തി
കാഴ്‌ചയെ നിറുത്ത്‌ കാട്ടുന്ന
പടിക്കല്ലുകളായി മാറുന്നതു
കണ്ടു ഞാന്‍
കണ്ണാശുപത്രിയില്‍.