Mohanarangan
വിധിക്കപ്പെട്ടതില്‍നിന്ന്‌
കൂടുതലായി
ഒരു നാഴികപോലും
ആശിച്ചില്ല.

സത്യമായിട്ടും
ദാഹംകൊണ്ടുമാത്രമാണ്‌
അതും
ഒരു കവിള്‍ മാത്രമേ ഉണ്ടാവുകയുള്ളു

പാഞ്ഞുവന്ന നിന്റെ
മെലിഞ്ഞ കൈ
ഞെരിച്ചു നിര്‍ത്തിയപ്പോള്‍
ഞാന്‍ ഞെട്ടിത്തരിച്ചുപോയി

മുറിക്കു നടുവില്‍
തട്ടിവിട്ട കലത്തെ
നോക്കിനിന്ന്‌
നീ പിറുപിറുക്കുന്നു

വിധിക്കപ്പെട്ടതിന്നു കുറവായി
ഒരു നാഴികയ്‌ക്കുപോലും
ആശിക്കരുത്

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: ജയമോഹന്‍‍‍