Mohanarangan
എന്റെ
കണ്‍കോണിന്റെ
വട്ടപ്പാതയില്‍
നൂറ്റിയെണ്‍പതു ഡിഗ്രിയില്‍
പിറന്നുമറയുന്ന കാഴ്‌ചകളുടെ
തുടരോട്ടത്തില്‍
ഒഴുകിവരുന്ന
പഴുത്ത ഇലയുടെ മീതെ
അനങ്ങാതെ
ഇരിക്കുന്ന തവള
ഓതുന്നു
ഇന്നലെ
നാളെ
എന്ന്‌
കൈവിട്ടുപോകുന്ന നിമിഷങ്ങള്‍ക്ക്‌
താഴെ
ആഴത്തില്‍
തുളുമ്പുന്ന
തല്‍ക്ഷണത്തിന്റെ
ചിപ്പിയുടെയുള്ളില്‍
ഉരുണ്ടുകൂടുന്ന
നിത്യതയെപ്പറ്റി

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: ജയമോഹന്‍‍‍