Mohanarangan
നോക്കിക്കൊണ്ടിരിക്കുമ്പോള്‍
വിണ്ടുപൊട്ടിയ നിലത്ത്‌
വീണ ചെടി
മരമായി.
വര്‍ഷിച്ച മഴയില്‍
തഴച്ചു.
തണല്‍ കണ്ട്‌
ഇറങ്ങിയ
ഒരു മരംകൊത്തി
കഴുത്തു ചെരിച്ച്‌
നിറുത്തി, സാവധാനത്തില്‍
കൊത്തിത്തുളച്ചു.
ഹൃദയത്തിനെ
തുളച്ചുകയറുന്ന
വേദന
അത്രയ്‌ക്കൊന്നും കൂടുതലല്ല,
അത്രയ്‌ക്കൊന്നും കുറവുമല്ല

..................................................................................
തമിഴില്‍നിന്ന്‌ മൊഴിമാറ്റം: ജയമോഹന്‍‍‍