Ajith
അണ്ടലൂര്‍കാവിലെ പൂഴിപ്പരപ്പില്‍
രാത്രിയില്‍ ഒരു ഞരക്കം
ബീറ്റു പോലീസിന്റെ ടോര്‍ച്ചുവെട്ടത്തില്‍
ഉടുമ്പന്‍സ്രാവുപോലെ ശ്വസിക്കുന്ന മുഖം

വാളും പരിചയുമില്ല
ആളും പരിചാരകരുമില്ല
വീര്യം ഒഴിച്ചൊഴിഞ പാത്രം
പൂഴിക്കടകന്‍ ചെളിപുരണ്ട ഗാത്രം
ഒടിഞ വില്ലിന്‍ കുറുങ്കുഴല്‍ മുഴക്കം

ഇരുട്ടിന്റെ നാവില്‍
വഴുതി നടക്കുന്ന വടക്കന്‍പാട്ട്-
"തച്ചോളീങ്കൊന്നോളീ ചുട്ട്ന്നോളീ
പോരുമ്പം രണ്ടെണ്ണം കൊണ്ടുമ്പോരീ
തച്ചോളീങ്കൊന്നോളീ....."