Pavithran Theekkuni
ഇടനെഞ്ചിലൊരിഷ്ടം പണ്ടേ
ഇടിമിന്നലൊടിച്ചു മടക്കാന്‍
അടിമുടി പൂക്കും പ്രണയത്താല്‍
ഇടിയും തീരത്തൂടെ നടക്കാന്‍

കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നീ
കള്ളിച്ചെടികള്‍ക്കുമ്മ കൊടുക്കാന്‍
വാക്കുകള്‍ തമ്മില്‍ കൂട്ടിവിളക്കീ
ജീവിതമിത്തിരി മിന്നിക്കാന്‍

ഇടനെഞ്ചിലൊരിഷ്ടം പണ്ടേ
കടലുമുറിച്ചു കടക്കാന്‍
നീര്‍നായ കടിച്ചൊരു കാലത്തിന്‍
പാടുകള്‍ മാറ്റി, തൊട്ടു തലോടാന്‍.