Unnikrishnan. N.G
കറുമ്പിപ്പൂച്ച സ്വര്‍ണ്ണക്കുട്ടികള്‍ പെറ്റ കണിക്കൊന്ന
തൊഴുത്തില്‍ ഭസ്‌മച്ചുട്ടിക്ടാവിനെ നക്കിത്തോര്‍ത്തും
അമ്മു പാല്‍നെഞ്ചത്തി കണിവെള്ളരി
ഉരുളി ഉണക്കലരി നാളികേരജ്വാല
മാമ്പഴം മോതിരം

ഇറുക്കി കണ്‍പൂട്ടുക
അമ്മയുടെ കൈവിരല്‍ പിടിച്ചുവന്ന്‌
തീയ്യിനും പൊന്നിനും കണ്‍തുറക്ക

ചൂട്ടുപാറിച്ച
തെങ്ങും കവുങ്ങും പിലാവും
പശുവും കിടാവും
ഓരോരോ മണ്‍തരിയും
ജ്വാലയുഴിയുക

നെഞ്ചുകലങ്ങിയുതിരും നിന്നമ്മയും
മാമ്പഴക്കാലവും
വിഷുവും
വൈലോപ്പിള്ളിയുമില്ലാത്തിടത്തേയ്‌ക്ക്‌
കാലുവയ്‌ക്കുന്നതിന്‍ മുമ്പ്‌
കൈനീട്ടിവാങ്ങി നെറ്റിയിലണച്ച്‌
നെഞ്ചത്തണച്ച്‌
കണ്‍കളിലണച്ച്‌
കണ്ണിലെ കന്നുംകിടാവുമഴിഞ്ഞ്‌
വളം വറ്റി
നിന്നുള്‍നാട്ടില്‍ പണംവരുംവരെ
നിത്യനീതിച്ഛേദങ്ങള്‍ക്ക്‌
പത്രവും കട്ടന്‍കാപ്പിയും ചാരുകസാലയുമായ്‌
സമവാക്യമെഴുതാന്‍
ബാങ്കുബുദ്ധി കിടയ്‌ക്കുംവരെ
അണിക
സ്വപ്‌നവംശത്തിന്‍ മുദ്ര