Abhirami
മറക്കുവതെങ്ങനെ നിന്നെ ഞാന്‍?

ഖേദിക്കുന്നു, നിന്റെ സ്വപ്‌നങ്ങളെല്ലാം നനഞ്ഞൊലിച്ചതിന്‌. നീ തന്ന നീറുന്ന വേദന സഹ്യമായിരുന്നു. പക്ഷെ പറഞ്ഞുപരത്തിയ പരിഹാസകുമിളകള്‍ മനസ്സിലിപ്പൊഴും പൊട്ടാതെ കിടപ്പുണ്ട്‌.

നിന്റെ കളി കാര്യമായിട്ടെടുത്തുപോയി. അപ്പോഴോര്‍ത്തില്ല ഇത്ര വിപത്താകുമെന്ന്‌. കറുത്തുചുരുണ്ട കൈ നീട്ടുമ്പോള്‍ തരാറുള്ള സ്‌നേഹം ഓര്‍മ്മയിലിപ്പോഴും തണലാകുന്നു.

നിനക്കിപ്പോഴും സുഖംതന്നെയല്ലേ? നിന്റെ കഴുത്തിലിപ്പോഴും അക്കങ്ങള്‍ അച്ചടിച്ച മാലയില്ലേ? നീ ഇപ്പോഴും നട്ടംതിരിയുന്ന യന്ത്രത്തിന്റെ ചുവട്ടില്‍ത്തന്നെയല്ലേ?

പ്രിയസുഹൃത്തേ, പറയൂ
ഞാന്‍ നിന്റെ പഴയ സ്‌നേഹിതനല്ലേ?
എനിക്കായിട്ടൊരു പഴം നീയിപ്പൊഴും കരുതിവെച്ചിട്ടില്ലേ?

കൂടുതല്‍ കവിതകള്‍