Rafeek Ahammed
അവനെയിന്നലെ പിന്നെയും കണ്ടു ഞാന്‍
പരിചയത്തിലേക്കെത്രയോ വര്‍ഷങ്ങള്‍
പുക പടര്‍ത്തിയിരിക്കയാലായിടാം.
ചിരിയെരിഞ്ഞില്ല നേര്‍ക്കുനേര്‍ ഞങ്ങളില്‍.

ഉയരെയാണെന്റെ നില്‍പ്പെന്ന തോന്നലി-
ലവന്‍; ഒരുപാടു കുനിയണമെന്നു ഞാന്‍.
പലതരം ദുര്‍വിചാരങ്ങളെപ്പൊഴും
പരിചരിക്കുന്നു മൗനത്തെ നമ്മളില്‍.
കളിയിലവനോടു തോറ്റു ഞാനെപ്പൊഴും,
വിജയി ഞാനെന്നവന്‍ കരുതുന്നുവോ?

ഇരുവര്‍ ഞങ്ങളന്നെട്ടിലോ പത്തിലോ
പ നമാളുന്ന കാലത്ത്‌ ഗൂഢമായ്‌
ക ിന സാധകം ചെയതു പോല്‍ പുകവലി.
ഹൃദയ ദൂരങ്ങളെച്ചുറ്റിയിപ്പൊഴും
നിലവിലുണ്ടാ പുകക്കൊടി ബന്ധനം.

ചിലതു നമ്മെ ദ്രവിപ്പിക്കുമെങ്കിലും
അവയൊഴിച്ചെന്തിനായുസ്സു ഭൂമിയില്‍?