Prathap Joseph. T
ഇഷ്ടപ്പെടല്‍
ഒരു പെടല്‍ ആണെന്നു
മറ്റാരോ ആണ് പറഞ്ഞത്.

പിന്നെപ്പിന്നെ
കഷ്ടപ്പെടല്‍
ഇടപെടല്‍
വേര്‍പെടല്‍
ഒടുവില്‍
ഒടുവില്‍
ഒടുവില്‍ മാത്രം ഒറ്റപ്പെടല്‍.

ഒറ്റ പെഡലില്‍
എത്ര വരെ പോകും
ഈ ആധി വണ്ടി ?

കൂടുതല്‍ കവിതകള്‍