Santhosh Alex
മനുഷ്യനും മനുഷ്യനും
മനുഷ്യനും കവിതയും
മനുഷ്യനും വിമര്‍ശകരും
തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയപ്പോള്‍
എന്നെ അവര്‍ അക്രമിച്ചു

പൊക്കവും പൊക്കമില്ലായ്മയും
നിറവും നിറമീല്ലായ്മയും
നിശ്ശബ്ദതയും അരവും
തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയപ്പോള്‍
എന്നെ അവര്‍ വീണ്ടും അക്രമിച്ചു

ആക്രമിക്കാന്‍ എറ്റവും നല്ല സമയം
വ്യത്യാസം മനസ്സിലാക്കുമ്പോഴാണ്.