Makuteswaran
എതിര്‍കാറ്റടിക്കുന്ന
കയറ്റത്തില്‍
പഴയ സൈക്കിളില്‍
പുറകിലത്തെ സീറ്റില്‍
കൈയില്‍ കുട്ടിയോടെ ഇരിക്കുന്ന
തന്റെ വറ്റിപ്പോയ ഭാര്യയെ
ശ്വാസംമുട്ടി
ചവിട്ടി കൊണ്ടുപോകുന്നവനോട്‌
ചോദിച്ചറിയേണ്ടതുണ്ട്‌
ദാമ്പത്യത്തിന്റെ പൊരുള്‍