Govindanunni. P.M
കടവാതിലിനെ ധ്യാനിച്ചാണ്‌ കിടന്നത്‌.
ഒരുവാതിലും തുറക്കാതെ
വേറൊന്നു വന്നു.
പുലരുവോളം ഉറക്കത്തെ
ഊറ്റിക്കൊണ്ടിരുന്നു.
മുട്ടാതെ തുറന്നുവന്ന വെളിച്ചത്തില്‍
വെപ്രാളപ്പെട്ട്‌
അത്‌ അതിവേഗം
അലിഞ്ഞുമാഞ്ഞുപോയി
പിന്നേയും വാതിലടച്ച്‌
കണ്ണുമൂടിക്കിടന്നു.
അന്നേരം ചുമരുപൊട്ടിച്ചുവന്നു
ചിറകില്ലാത്ത
അസംഖ്യം കിളിവാതിലുകള്‍.

കൂടുതല്‍ കവിതകള്‍