Makuteswaran
ആ വള്ളി
നിന്നു പിടിക്കുന്ന
കൊമ്പ്‌
എന്റെ എല്ല്‌

ആ ദാസി
വീശുന്ന ചാമരം
എന്റെ ഞരമ്പ്‌

ആ തുമ്പി
ഊറ്റിക്കുടിച്ച രസം
എന്റെ ചോര

ആ കടല്‍
കലങ്ങിയുണ്ടായ അമൃതം
എന്റെ വാക്ക്‌

ആ കുശവന്‍
കുഴച്ചുരുട്ടിയ മണ്ണ്‌
എന്റെ ചിന്ത

ആ നാഗം
തലയില്‍പ്പേറുന്ന ഗോളം
എന്റെ മനസ്സ്‌.

കൂടുതല്‍ കവിതകള്‍