Va. Manikandan
നാക്കുകള്‍കൊണ്ട്‌
എന്റെ കണ്ണുനീരും
ചലനമില്ലാത്ത കണ്ണുകള്‍കൊണ്ട്‌
എന്റെ നഗ്നതയുടെ
വളവുകളും
ഒപ്പിയെടുത്തിട്ടുണ്ട്‌
ഈ ചുമര്‌
ഇപ്പോള്‍ അവയെ
ബിംബങ്ങളാക്കുന്നു
കുമ്മായം പൊഴിച്ച്‌
തന്റേതായ ചിത്രങ്ങളിലൂടെ.